SignIn
Kerala Kaumudi Online
Thursday, 23 July 2026 3.32 AM IST

അയോദ്ധ്യ: സി.ഇ.ഒ അപേക്ഷ 5200ലധികം

s

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ ആദ്യ സി.ഇ.ഒയാകാൻ അപേക്ഷിച്ചത് 5200ലധികം പേ‌ർ. ഇതോടെ, സി.ഇ.ഒയെ തിരഞ്ഞെടുക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിയമനമാകുന്നതുവരെ ഇടക്കാല സെക്രട്ടറിയെ നിയമിക്കാൻ ഇന്നലെ ചേർന്ന ട്രസ്റ്റ് യോഗം തീരുമാനിച്ചു. 9 സന്യാസിമാരടങ്ങിയ സ്ഥിരം മതകാര്യ സമിതിയും രൂപീകരിക്കും.സംഭാവന കൊള്ള പുറത്തുവന്നതോടെയാണ് ക്ഷേത്ര ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സി.ഇ.ഒയെ നിയമിക്കാൻ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360