SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.45 AM IST

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ  

1

ന്യൂഡൽഹി: നീറ്റ് യു,ജി ചോദ്യപേപ്പ‌ർ ചോർച്ചയിൽ സി.ബി.ഐ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യു പ്രത്യേക അതിവേഗ കോടതിക്ക് കൈമാറിയ കുറ്റപത്രത്തിൽ 13 പ്രതികളാണുള്ളത്. രസതന്ത്രം അദ്ധ്യാപകനായ പ്രഹ്ളാദ് കുൽക്കർണി. ബോട്ടണി,സുവോളജി ചോദ്യപേപ്പർ തയ്യാറാക്കിയ മനീഷ മന്ഥാരെയുൾപ്പെടെ പ്രതിപ്പട്ടികയിലുണ്ട്. വിഷയം ജഡ്‌ജി അനു ഗ്രോവർ ബലിഗ ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർച്ച കേസുകളിലെ വിചാരണയ്ക്ക് പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിച്ചത്. 2024ലെ പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമം, അഴിമതി നിരോധന നിയമം തുടങ്ങിയവയിലെ അടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എൻ.ടി.എ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്. 47 ഉദ്യോഗസ്ഥരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചിലർക്ക് ചോർച്ചയിൽ പങ്കുണ്ടെന്ന് സി.ബി.ഐ സംശയിക്കുന്നു.

രണ്ട് പ്രോസിക്യൂട്ടർമാർ

പ്രത്യേക കോടതിയിൽ തിങ്കളാഴ്ച നടന്ന ആദ്യ സിറ്റിംഗ് പാളിയത് വിവാദമായിരുന്നു. സി.ബി.ഐ അഭിഭാഷകൻ ഹാജരായിരുന്നില്ല. സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. പഥക്, പബ്ലിക് പ്രോസിക്യൂട്ടർ അർജുൻ ആനന്ദ് എന്നിവരെ ചുമതലപ്പെടുത്തി ഇന്നലെ ഉത്തരവിറങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360