SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.51 AM IST

നടി പാവല ശ്യാമള അന്തരിച്ചു

e
തെലുങ്ക് നടി പാവല ശ്യാമള

ഹൈദരാബാദ്: സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെലുങ്ക് നടി പാവല ശ്യാമള (75) അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി തെലുങ്ക് സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു. പണമില്ലാത്തതിനെത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചിരുന്നു. തുടർന്ന് തെരുവിലായിരുന്നു.

പൊലീസിന്റെയും ആർ.കെ ഫൗണ്ടേഷന്റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവും ചികിത്സയും ലഭ്യമാക്കിയത്. നിർമ്മാതാവ് ദിൽ രാജുവും അവർക്കായി രംഗത്തെത്തിയിരുന്നു. അസുഖബാധിതയായ മകളുടെ ചികിത്സാ ചെലവും അവർക്ക് താങ്ങാനാകുമായിരുന്നില്ല. വാടക വീട്ടിൽ നിന്നിറങ്ങേണ്ടി വന്ന ഇവർക്കായി ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അർജുൻ, സായ് ദുർഗ തേജ് തുടങ്ങിയ താരങ്ങളും നിരവധി സിനിമാ പ്രവർത്തകരും സഹായം നൽകിയിരുന്നു. 2019ൽ പുറത്തിറങ്ങിയ 'മാത്തു വദലര' ആണ് അവസാന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, PAVALA SHYAMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360