
ലക്നൗ: ക്ലാസിലിരിക്കെ പാന്റിൽ മൂത്രമൊഴിച്ചത് അഞ്ചുവയസുകാരനോട് അദ്ധ്യാപികയുടെ കൊടുംക്രൂരത. ചൂടാക്കിയ കത്തി കൊണ്ട്
സ്വകാര്യഭാഗം പൊള്ളിച്ചു. ഉത്തർപ്രദേശിലെ വാരാണസിയിലെ സ്വകാര്യ പ്ലേ സ്‌കൂളിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. കഴിഞ്ഞ 24നാണ് സംഭവം. ക്ലാസിനിടെ ടോയ്‌ലെറ്റിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടു. എന്നാൽ അദ്ധ്യാപിക അനുമതി നിഷേധിച്ചു. പിന്നാലെ കുട്ടി അബദ്ധത്തിൽ മൂത്രമൊഴിച്ചു. എന്നാൽ അധ്യാപിക അത് നിഷേധിച്ചതോടെ കുട്ടി അബദ്ധത്തിൽ പാന്റിൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിക്കുകയായിരുന്നു. മർദ്ദിക്കുകയും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സി.സിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവം പുറത്തുവതോടെ സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |