SignIn
Kerala Kaumudi Online
Monday, 24 August 2026 3.55 AM IST

'ടോക്സിക്' പ്രൊമോഷനിടെ അപകടം; രണ്ടുപേർക്ക് പരിക്ക്

g

ഹൈദരാബാദ്: യഷ് നായകനായെത്തുന്ന 'ടോക്സിക്' സിനിമയുടെപ്രീറിലീസ് ചടങ്ങിനിടെ ഹൈദരാബാദിൽ അപകടം. വേദിയിൽ യഷ് സംസാരിച്ചുകൊണ്ടിരിക്കേ ഇതിനരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ളഡ്‌ലൈറ്റിന്റെ ഭാഗങ്ങൾ കാണികൾക്കിടയിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഒരു പെൺകുട്ടി ബോധരഹിതയായി വീണു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിലെ മല്ലറെഡ്ഡി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ്സംഭവം. യഷ് പ്രസംഗം നിറുത്തിവച്ച് വിദ്യാർത്ഥികൾ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുകയും സംഘാടകരോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. 26നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROMOTIONAL EVENT OF YASH TOXIC, LATESTNEWS, NATIONALNEWS, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360