SignIn
Kerala Kaumudi Online
Thursday, 25 June 2026 11.18 PM IST

പാസ്‌പോർട്ട് ഫീസ് കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്രം,​ ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ

READ ENGLISH VERSION
passport

ന്യൂഡൽഹി : 14 വർഷത്തിനിടെ ആദ്യമായി പാസ്പോ‌ർട്ട് ഫീസ് കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലായ് ഒന്നു മുതൽ ഫീസ് വർദ്ധന പ്രാബല്യത്തിൽ വരും,​ പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസിന് മുകളിലുള്ള അപേക്ഷകർക്ക് 36 പേജുകളുള്ള പുതിയ പാസ്പോർട്ടിന് 2500 രൂപയായിരിക്കും ഫീസ്. നിലവിൽ ഉത് 1500 രൂപയാണ്. തത്കാൽ അപേക്ഷ ഫീസ് 3500 രൂപയിൽ നിന്ന് 5000 രൂപയായി ഉയർത്തി. കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനൊപ്പം 60 പേജുള്ള പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് സാധാരണ വിഭാഗത്തിൽ 2000 രൂപയിൽ നിന്ന് 3500 രൂപയായും തത്കാലിന് 4000 രൂപയിൽ നിന്ന് 6000 രൂപയായും വർദ്ധിപ്പിച്ചു. പുതിയ നിരക്ക് പട്ടിക 2026 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോർച്ച് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാ നിരക്ക് 6000 രൂപയും ആയിരിക്കും. 60 പേജിന് ഇത് യഥാക്രമം 6000,​ 8500 എന്നിങ്ങനെയായിരിക്കും. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതുക്കിയ ഫീസ് പട്ടിക വരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PASPORT FEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360