SignIn
Kerala Kaumudi Online
Thursday, 25 June 2026 12.10 PM IST

അഭ്യൂഹങ്ങൾക്ക് വിരാമം; സംഗീത ലണ്ടനിൽ തന്നെ? മകളുമായുള്ള വീഡിയോ പുറത്ത്

READ ENGLISH VERSION
sangeetha

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൾ ദിവ്യ സാഷയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്ലറ്റിക് മത്സരത്തിനെത്തിയ ദിവ്യയെയും മകൾക്ക് പിന്തുണയുമായെത്തിയ അമ്മ സംഗീതയെയും വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ ആലിംഗനം ചെയ്യുന്നുമുണ്ട്.

വിജയ്‌യുടെ പിറന്നാളിന് പിന്നാലെയാണ് സംഗീതയുടെയും ദിവ്യയുടെയും വീഡിയോ വൈറലായത്. സംഗീത തമിഴ്‌നാട്ടിൽ ഉണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ വീഡിയോ വെെറലായതോടെ സംഗീതയും മകളും ലണ്ടനിൽ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ വീഡിയോ പഴയതാണെന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്.

വിജയ്‌യും സംഗീതയും തമ്മിലുള്ള വിവാഹമോചനക്കേസ് നിലവിൽ ചെങ്കൽപ്പെട്ട് കുടുംബകോടതിയുടെ പരിഗണനയിലാണ്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ഫെബ്രുവരിയിൽ സംഗീത കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. നേരത്തേ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല.

1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ 1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SANGEETHA, VIJAY, VIJAY DAUGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360