ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും വന്യജീവി–സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്‌ഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിന് നിയന്ത്രണം. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് തുടങ്ങാനിരുന്ന 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കാൻ ബിക്കാനിർ ഹൗസ് മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ട്.
75 ചിത്രങ്ങൾ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അതിന് താൻ വഴങ്ങിയില്ലെന്ന് റെയ്‌ഹാൻ ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പ്രദർശനം ആരംഭിക്കാൻ അഞ്ചുമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അധികൃതർ നിലപാടെടുത്തത്. ആകെ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത് 105 ചിത്രങ്ങളാണെന്നും റെയ്‌ഹാൻ വ്യക്താക്കി.
ചിത്രങ്ങൾ മാറ്റാത്തപക്ഷം പരിപാടി റദ്ദാക്കുമെന്ന് സംഘാടകർ ഭീഷണിപ്പെടുത്തിയതായും റെയ്‌ഹാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. രാജ്യത്ത് തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് റെയ്‌ഹാൻ പ്രതികരിച്ചു. കലാപരമായി ആളുകൾ ഒന്നിച്ചുചേരുമ്പോഴുള്ള നീക്കങ്ങളുടെ താളവും കവിതയും പകർത്തുക എന്നതായിരുന്നു തന്റെ ആശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റേണ്ട ചിത്രങ്ങളിൽ ദേശീയ പതാക ഉൾക്കൊള്ളുന്ന രണ്ട് ചിത്രങ്ങളും ഉണ്ടായിരുന്നു. അവ മാറ്റാൻ ഒരുക്കമല്ലെന്ന് പറഞ്ഞപ്പോൾ ബിക്കാനിർ ഹൗസിലെ ജീവനക്കാരിൽ ഒരാൾ അതിൽ ഒരു ചിത്രം എടുത്തുകൊണ്ട് പുറത്തേക്കുപോയിയെന്നും റെയ്‌ഹാൻ വ്യക്തമാക്കി. ആകെ 74 ചിത്രങ്ങൾ മാറ്റി. 74 എണ്ണം നീക്കം ചെയ്തതോടെ ഗാലറിയുടെ ചുമരുകളിൽ ആണികളും ഒഴിഞ്ഞ ഇടങ്ങളുമാണ് കൂടുതൽ ഉണ്ടായിരുന്നത്.
A photo exhibition by Raihan Vadra, son of Congress leader Priyanka Gandhi Vadra and a wildlife and street photographer, faced restrictions at Bikaner House in Delhi. According to reports, the venue management pressured him to remove photographs related to youth protests in Delhi just hours before the exhibition, titled No Idea Is Final, was scheduled to begin. Raihan Vadra said he refused to comply with
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |