SignIn
Kerala Kaumudi Online
Thursday, 22 October 2026 11.18 AM IST

കിവിക്കൂട്ടിൽ കുട്ടിക്കളിയാട്ടം

d

ഇന്ത്യ- ന്യൂസിലാൻഡ് ആദ്യ ട്വന്റി-20 ഇന്ന്

ക്രൈ​സ്റ്ര് ​ച​ർ​ച്ച്:​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​ന്യൂ​സി​ലാ​ൻ​ഡ് ​പ​ര്യ​ട​ന​ത്തി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​ഇ​ന്ന്.​ ​ക്രൈ​സ്റ്റ് ​ച​ർ​ച്ചി​ലെ​ ​ഹാ​ഗ്‌​ലി​ ​ഓ​വ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ന് ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഉ​ച്ച​യ്ക്ക് 12.30​ന് ​തു​ട​ങ്ങു​ന്ന​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തോ​ടെ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ന്യൂ​സി​ലാ​ൻ​ഡ് ​പ​ര്യ​ട​നം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ആ​രം​ഭി​ക്കു​ന്ന​ത്.ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ന് ​ശേ​ഷം​ ​ഇ​രു​ടീ​മും​ ​മു​ഖാ​മു​ഖം​ ​വ​രു​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​മാ​ണ് ​ഇ​ന്ന​ത്തേ​ത്. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യ്ക്ക് ​തൊ​ട്ടു​ ​പി​ന്നാ​ലെ​ ​ന്യൂ​സി​ലാ​ൻ​ഡി​ലെ​ത്തി​യ​ ​ഇ​ന്ത്യ​ ​അ​ധി​കം​ ​വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് ​ശ​ക്ത​രാ​യ​ ​എ​തി​ര​ളി​ക​ളെ​ ​നേ​രി​ടാ​ൻ​ ​ഇ​റ​ങ്ങു​ന്ന​ത്.
ശ്രേ​യ​സ് ​അ​യ്യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന്യൂ​സി​ലാ​ൻ​ഡി​ന്റെ​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ,​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ,​ ​ഇ​ഷാ​ൻ​ ​കി​ഷ​ൻ​ ​എ​ന്നീ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റ​ർ​മാ​രു​ടെ​ ​പ്ര​ക​ട​നം​ ​നി​ർ​ണാ​യ​ക​മാ​കും.​ ​നാ​ല് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​പേ​സ​ർ​ ​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​റി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​ന്യൂ​സി​ലാ​ൻ​ഡി​ലേ​ത്.​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യി​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​യും​ ​ടീ​മി​ൽ​ ​തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.
മി​ച്ച​ൽ​ ​സാ​ന്റ്‌​ന​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന​ ​കി​വീ​സ് ​ടീ​മി​ൽ​ ​പ​രി​ക്കേ​റ്റ​ ​ര​ചി​ൻ​ ​ര​വീ​ന്ദ്ര​യു​ടെ​ ​അ​ഭാ​വ​മാ​ണ് ​തി​രി​ച്ച​ടി.

സാധ്യതാ ടീം

ഇന്ത്യ-അഭിഷേക് ശർമ്മ, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ , തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ ,അക്ഷർ പട്ടേൽ,ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്/ വരുൺ ചക്രവർത്തി,

ന്യൂസിലാൻഡ് - ഫിൻ അലൻ, ടിം സെയ്‌ഫെർട്ട്, ഡെവോൺ കോൺവേ, ഗ്ലെൻ ഫിലിപ്പ്സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ , നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.

നേർക്കുനേർ

ട്വന്റി-20യിൽ ഇതുവരെ മുഖാമുഖം വന്ന 31 മത്സരങ്ങളിൽ 17ലും ഇന്ത്യ ജയിച്ചു. 11 എണ്ണത്തിൽ ന്യൂസിലാൻഡും. മൂന്ന് മത്സരങ്ങൾ ടൈ ആയി.

ലൈവ്

സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവിലും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360