SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.19 PM IST

വന്ദേഭാരത് ട്രെയിനിൽ നിന്നുലഭിച്ച വടയ്ക്കുള്ളിൽ ഫെവിക്വിക്; യാത്രക്കാരന്റെ വായിൽ പശ പടർന്നു

food
വന്ദേഭാരതിൽ നിന്നുലഭിച്ച ഭക്ഷണം

ചെന്നൈ: വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരന് ലഭിച്ച വടയിൽ ഫെവിക്വിക് പശ. മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരനായ ഡി. ശേഖറിന് നൽകിയ വൈകിട്ടത്തെ ലഘുഭക്ഷണത്തിലാണ് പശ കണ്ടെത്തിയത്. ചായക്കൊപ്പം ലഭിച്ച പരിപ്പുവടയിൽ പശ കണ്ടെത്തുകയായിരുന്നു.

20608 നമ്പർ ട്രെയിനിലായിരുന്നു സംഭവം നടന്നത്. ലയൺസ് ക്ളബ് ഡിസ്‌ട്രിക്ട് 3241 ഇ അംഗമാണ് ശേഖർ. വൈകിട്ട് മൂന്ന് മണിയോടെ ട്രെയിനിൽ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് മറ്റൊരു യാത്രക്കാരനായ ഡോ.സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.

വട കടിച്ചപ്പോൾ അസ്വാഭാവിക തോന്നിയാണ് പരിശോധിച്ചതെന്നും ഭാഗ്യം കൊണ്ടാണ് പഴ വിഴുങ്ങാത്തതെന്നും ശേഖർ പറഞ്ഞു. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേയ്ക്ക് പടരുകയും ചെയ്തിരുന്നു. ഉടനിത് നീക്കം ചെയ്തതിനാൽ വായ ഒട്ടിപ്പോയില്ല. സംഭവത്തിൽ ഐആർസിടിസിക്ക് പരാതി നൽകിയെന്നും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും ശേഖർ വെളിപ്പെടുത്തി.

English Summary

A passenger on the Mysuru-Chennai Vande Bharat Express found Fevikwik adhesive inside a vada served as a snack with tea. D. Shekhar noticed the issue after biting it and removed the glue immediately. He filed a complaint with IRCTC, and officials have assured an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE BHARAT TRAIN, FEVIKWIK IN VADA, IRCTC COMPLAINT, വന്ദേഭാരത് വട, VANDE BHARAT FOOD ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360