SignIn
Kerala Kaumudi Online
Wednesday, 23 September 2026 5.25 PM IST

വീഡിയോ കോൾ ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്തു; കാമുകൻ തടഞ്ഞില്ല, മരണശേഷവും 23 മിനിട്ട് കോൾ നീണ്ടു

death-case
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കാമുകനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. യുവാവുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് കുടുബം ആരോപിക്കുന്നത്. 34കാരനായ കാമുകൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും കുടുംബം ആരോപിക്കുന്നു. മരണത്തിന് മുൻപ് യുവാവിനെ വീഡിയോ കോൾ ചെയ്ത് ജീവനൊടുക്കുമെന്ന് പറഞ്ഞങ്കിലും ഇയാൾ തടയാൻ ശ്രമിച്ചില്ലെന്നും യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

പൊലീസ് റിപ്പോർട്ട് പ്രകാരം യുവതിയും കാമുകനും ഏറെ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. നാഗ്‌പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. മഹാരാഷ്ട്ര സ്വദേശിയാണ് യുവാവ്. പൂനെയിൽ ഗവേഷക വിദ്യാർത്ഥിയാണ്. കുറച്ച് മാസങ്ങൾക്കുമുൻപ് യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ വിവാഹത്തെ യുവാവിന്റെ വീട്ടുകാർ എതിർത്തു. ഇക്കാര്യം ഇയാൾ യുവതിയെ അറിയിച്ചിരുന്നില്ല. എന്നിട്ടും ഇയാൾ യുവതിയെ ജോലി സ്ഥലത്തെത്തി കാണുന്നത് തുടർന്നു.

കുറച്ച് നാളുകൾക്കുശേഷം വിവാഹം കഴിക്കാനാകില്ലെന്ന് ഇയാൾ യുവതിയെ അറിയിച്ചു. വിവാഹത്തിന് നിർബന്ധിച്ചാൽ സ്വകാര്യ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

സെപ്തംബർ 19ന് രാത്രിയാണ് യുവതി ജീവനൊടുക്കിയത്. വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ മരണശേഷം 23 മിനിട്ട് കോൾ നീണ്ടുനിന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

English Summary

A woman died by suicide during a video call with her boyfriend. Her family alleges the 34-year-old promised marriage, sexually exploited her, backed out, and threatened to leak private photos. They claim he did not intervene during the suicide. Police registered a case against the boyfriend for abetment to suicide and are questioning him regarding the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO CALL DEATH, VIDEO CALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360