SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

സിപ്‌ലൈൻ പൊട്ടി താഴ്ചയിലേക്ക് വീണു: യുവാവിന്റെ എല്ലുകൾ ഒടിഞ്ഞുനുറുങ്ങി,​ ​കയ്യൊഴി‌ഞ്ഞ് റിസോർട്ട്

READ ENGLISH VERSION
zipline-accident
സിപ്പ് ലൈൻ അപകടത്തിന്റെ ദൃശ്യങ്ങൾ

ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ സിപ്പ് ലൈൻ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. ദണ്ഡേലിയിലെ സ്വകാര്യ റിസോർട്ടായ സ്റ്റെർലിംഗ് റിവറിൽ സാഹസിക വിനോദത്തിനിടെയാണ് ഇരുപത്തിനാലുകാരൻ 40 അടി താഴ്ചയിലേക്ക് പതിച്ചത്. കേബിൾ സംവിധാനം തകരാറിലായതാണ് അപകടത്തിന് കാരണമായത്. റിസോർട്ടിന്റെ അനാസ്ഥയും സുരക്ഷാവീഴ്ചയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഈ മാസം മൂന്നിനാണ് സാഹസിക വിനോദത്തിനിടെ കുബേര സുരാപുര എന്ന യുവാവിന് അപകടം സംഭവിക്കുന്നത്. സിപ്പ് ലൈൻ യാത്രയ്ക്കിടെ സുരക്ഷാ ലോക്ക് തകരാറിലായതോടെ ഇയാൾ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ നിരവധി അസ്ഥികൾ ഒടിയുകയും ഗുരുതര നാഡീക്ഷതം സംഭവിക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്കാണ് കുബേര ഇതുവരെ വിധേയനായത്.

റിസോർട്ട് അധികൃതർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും അപകടത്തെത്തുടർന്ന് ചികിത്സാ ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് ആദ്യം ഉറപ്പുനൽകിയെങ്കിലും പിന്നീട് അത് പാലിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ദൗർഭാഗ്യകരമായ അപകടമാണ് ഉണ്ടായതെന്നും സിപ്പ് ലൈൻ പ്രവർത്തനത്തിന്റെ എല്ലാ സുരാക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നുമാണ് റിസോർട്ടിന്റെ വിശദീകരണം.

English Summary

A 24-year-old man suffered severe injuries after a zipline cable failed at a private resort in Dandeli, Karnataka, causing him to fall nearly 40 feet. His family has accused the resort of negligence and poor safety measures, while the resort maintains that all required safety protocols were followed and describes the incident as an unfortunate accident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DANDELI ZIPLINE ACCIDENT, KARNATAKA ZIPLINE ACCIDENT, STERLING RIVER RESORT, ZIPLINE SAFETY, DANDELI RESORT NEGLIGENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360