
വാഷിംഗ്ടൺ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം അർജന്റീന. ജോർദാനാണ് എതിരാളികൾ. മത്സരത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് ഇതിഹാസ താരം ലയണൽ മെസിയെയാണ്. ഇപ്പോഴിതാ മെസി ജോർദാനെതിരെ ഇറങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനിയൻ കോച്ച് ലയണൽ സ്കലോണി.
മെസി മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകില്ലെന്ന് സ്കലോണി സ്ഥിരീകരിച്ചു. ഗ്രൂപ്പ് ജെയിൽ ആദ്യ രണ്ടുമത്സരങ്ങളും വിജയിച്ച് അർജന്റീന ഇതിനകം തന്നെ റൗണ്ട് ഓഫ് 32 ഉറപ്പാക്കിയ സാഹചര്യത്തിലാണ് തന്ത്രപരമായ ഈ നീക്കമെന്നതാണ് ശ്രദ്ധേയം.
മത്സരത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് കോച്ച് മെസിയുടെ സെലക്ഷനെക്കുറിച്ച് സ്ഥിരീകരിച്ചത്. മെസി ജോർദാനെതിരെ ബെഞ്ചിലായിരിക്കുമെന്നും എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങുമെന്നും കോച്ച് വ്യക്തമാക്കി. ടൂർണമെന്റിൽ ഇതിനകം അഞ്ച് ഗോളുകളോടെ ടോപ്പ് സ്കോറർ സ്ഥാനത്താണ് നിലവിൽ താരം.
ടൂർണമെന്റിന്റെ തുടക്കം മുതൽ മെസി മികച്ച ഫോമിലാണ്, ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് അദ്ദേഹം അഞ്ച് ഗോളുകളാണ് നേടിയത്. നിലവിൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലാണ് താരം, കൂടാതെ ഈ ടൂർണമെന്റിന്റെ മികച്ച തുടക്കം തുടരാനും മെസിയ്ക്ക് കഴിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |