SignIn
Kerala Kaumudi Online
Saturday, 27 June 2026 2.23 AM IST

പ്രായമൊക്കെ വെറും നമ്പരല്ലേ...

hugo-broos

ലോകകപ്പ് മത്സരം ജയിക്കുന്ന ഏറ്റവും പ്രായമേറിയ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഹ്യൂഗോ ബ്രൂസ്

ന്യൂയോർക്ക് : ഇന്ത്യയിലെ സ്പോർട്സ് നിയമമനുസരിച്ച് 70 വയസുകഴിഞ്ഞാൽ സ്പോർട്സ് അസോസിയേഷന്റെ ഉത്തരവാദിത്വപ്പെട്ട പദവികളിൽ നിന്ന് പടിയിറങ്ങിക്കോളണം. ഇത് കേട്ടാൽ ദക്ഷിണാഫ്രിക്കൻ ഫുട്ബാൾ ടീമിന്റെ കോച്ച് ഹ്യൂഗോ ബ്രൂസ് പൊട്ടിച്ചിരിക്കും. കാരണം ബ്രൂസിന് ഇപ്പോൾ പ്രായം 74 വർഷവും 75 ദിവസവും!. ദക്ഷിണാഫ്രിക്കയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ടിലെത്തിച്ചിരിക്കുകയാണ് ബ്രൂസ്. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്ക കൊറിയയെ തോൽപ്പിച്ചതോടെ ലോകകപ്പിൽ വിജയം നേടുന്ന ഏറ്റവും പ്രായംകൂടിയ കോച്ചായും ബ്രൂസ് മാറി.

ബെൽജിയംകാരനായ ബ്രൂസ് 1970-86കാലഘട്ടത്തിൽ ബെൽജിയം ദേശീയ ടീമിനായും ക്ളബ് ബ്രൂഗെ,ആൻഡെർലെറ്റ് ക്ളബുകൾക്കായും ഡിഫൻഡറായി കളിച്ചിട്ടുണ്ട്. 1988 മുതൽ ബെൽജിയം, ഗ്രീസ് ലീഗുകളിലെ ക്ളബുകളുടെ പരിശീലകനായി. 2016-17ൽ കാമറൂണിന്റെ കോച്ചായിരുന്നു. 2021ലാണ് ദക്ഷിണാഫ്രിക്കയുടെ കോച്ചായത്.

ലോകകപ്പിൽ ഞായറാഴ്ച രാത്രി കാനഡയ്ക്ക് എതിരെ ശിഷ്യരെ ഒരുക്കുന്നതിന്റെ തിരക്കിലാണ് ബ്രൂസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, HUGO BROOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360