SignIn
Kerala Kaumudi Online
Saturday, 06 June 2026 3.45 PM IST

ശ്രേയസ് അയ്യർ ഇന്ത്യയുടെ ട്വന്റി-20 ക്യാപ്ടൻ, അടിച്ചു പറത്താൻ വൈഭവ് സൂര്യവംശിയും ടീമിൽ

READ ENGLISH VERSION
vaibhav-shreyas

മുംബയ്: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. സൂര്യകുമാർ യാദവിനെ പൂർണമായും ഒഴിവാക്കി ശ്രേയസ് അയ്യരെ പുതിയ ട്വന്റി-20 ക്യാപ്ടനായി പ്രഖ്യാപിച്ച് ബിസിസിഐ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. 16 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ട്വന്റി-20 പരമ്പരകൾക്കും സെപ്‌തംബർ ഓക്ടോബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിനെയാണ് ശ്രേയസ് അയ്യർ നയിക്കുക. കൂടാതെ, ഐപിഎല്ലിൽ തരംഗമായി മാറിയ 15 കാരൻ വൈഭവ് സൂര്യവംശിയെ മൂന്ന് സ്ക്വാഡുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തിലക് വർമ്മയാണ് മൂന്ന് ടീമിന്റെയും വൈസ് ക്യാപ്ടൻ. മൊത്തം മൂന്ന് വ്യത്യസ്ത സ്ക്വാഡുകളെയാണ് ബിസിസിഐ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎൽ റെക്കാഡ് പരിഗണിച്ചാണ് വൈഭവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അഗാർക്കർ പറഞ്ഞു.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്ടൻ), തിലക് വർമ (വൈസ് ക്യാപ്ടൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്.

അയർലൻഡിനെതിരായ സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്ടൻ), തിലക് വർമ (വൈസ് ക്യാപ്ടൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

ഇംഗ്ലണ്ടിനെതിരായ സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്ടൻ), തിലക് വർമ (വൈസ് ക്യാപ്ടൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിംഗ്ൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, BCCI, SHREYAS, VAIBHAV, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360