SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.40 AM IST

അമൽ ചിത്ര ഇനി ബ്രസീലിൽ ചാടും

school-sports

കോഴിക്കോട്: കഴിഞ്ഞ വർഷം പോൾവാട്ടിൽ വഴുതിപ്പോയ സ്വർണം ഈ സ്കൂൾ മീറ്റിൽ തിരിച്ചുപിടിച്ച അമൽ ചിത്ര ഇനി മത്സരിക്കുന്നത് ബ്രസീലിലാണ്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 3.10 മീറ്റർ ഉയരം മറികടന്ന അമൽ ചിത്ര ഐഡിയൽ കടകശ്ശേരിയിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.ഗോവയിൽ നടന്ന സെലക്ഷൻ മത്സരത്തിലൂടെ ബ്രസീലിൽ നടക്കുന്ന ലോക സ്കൂൾ കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലു മലയാളി താരങ്ങളിൽ ഒരാളും.

കഴിഞ്ഞ വർഷം 2.80 മീറ്റർ ഉയരം മറികടന്നാണ് വെള്ളിയിലെത്തിയത്. ഇത്തവണ30 സെന്റിമീറ്റർ ഉയരം അധികം മറികടന്നു. തൃശൂർ ജില്ലയിലെ താനിക്കോട് കള്ളായി സ്വദേശികളായ സുധീഷിന്റെയും വിജിതയുടെയും മകളാണ്. ഒൻപതാം ക്ലാസ് മുതൽ പോൾവാട്ടിൽ പരിശീലനം നടത്തുന്നുണ്ട്. ലോകവേദിയിലും മികവ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമൽ ചിത്ര. ചേർത്തല സ്വദേശി അഖിൽ കെ.പി.യാണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360