SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.40 AM IST

 'വസ്ത്രം വലിച്ചുകീറി, ശരീരത്തിൽ മുറിവുകളും രക്തസ്രാവവുമുണ്ടായി'; ട്രംപിനെതിരെ മുൻ മിസ് സ്വിറ്റ്സർലൻഡ്

READ ENGLISH VERSION
donald-trump
ഡൊണാൾഡ് ട്രംപ്,​ ബിയാട്രിസ് ക്യൂൽ.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബിയാട്രിസ് ക്യൂൽ. 1993ൽ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ക്യൂലിന്റെ ആരോപണം. സംഭവത്തിനിടെ വസ്ത്രം കീറുകയും ശരീരത്തിൽ മുറിവുകളും രക്തസ്രാവവുമുണ്ടാകുകയും ചെയ്തതായി അവർ വെളിപ്പെടുത്തിയെന്നാണ് യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധങ്ങൾ പരിശോധിക്കുന്ന റിപ്പോർട്ടിലാണ് ക്യൂലിന്റെ മൊഴി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു. 1993 നവംബറിൽ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ നടന്ന സൗന്ദര്യമത്സരവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് ട്രംപിനെ കണ്ടുമുട്ടിയത്. അന്ന് 24 വയസാണ് തനിക്ക് ഉണ്ടായിരുന്നതെന്നുമാണ് ക്യൂൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അമേരിക്കൻ വിസ ലഭിക്കാനും ന്യൂയോർക്ക് സർവകലാശാലയിൽ പ്രവേശനം നേടാനും സഹായിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതായും അവർ ആരോപിക്കുന്നു. പരിപാടിക്കിടെ ട്രംപുമായി സംസാരിച്ചശേഷം ജെഫ്രി എപ്സ്റ്റീനെയും കണ്ടുമുട്ടിയതായി ക്യൂൽ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ അടുത്ത സുഹൃത്താണെന്ന് എപ്‌സ്റ്റീൻ സ്വയം പരിചയപ്പെടുത്തിയെന്നാണ് ക്യൂൽ മൊഴി നൽകിയിരിക്കുന്നത്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടക്കുന്ന പാർട്ടിയിലേക്ക് എപ്സ്റ്രീൻ ക്ഷണിച്ചതായും പിന്നീട് ട്രംപിന്റെ പ്രതിനിധി ഹോട്ടലിലെ മറ്റൊരു മുറിയിൽ അദ്ദേഹത്തെ കാണാൻ ക്ഷണിച്ചെന്നുമാണ് ക്യൂലിന്റെ ആരോപണം.

ട്രംപ് പിന്നിൽനിന്ന് പിടികൂടി ബലാത്സംഗം ചെയ്തെന്നാണ് ക്യൂലിന്റെ മൊഴി. സംഭവത്തിനിടെ വസ്ത്രം കീറുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും ചതവുകളും രക്തസ്രാവവുമുണ്ടാകുകയും ചെയ്തതായി അവർ മൊഴി നൽകിയെന്നാണ് റിപ്പോർട്ടിലെ പറയുന്നത്. സംഭവത്തിനുശേഷം വിസയും സർവകലാശാല പ്രവേശനവും സംബന്ധിച്ച വാഗ്ദാനങ്ങൾ ട്രംപ് ആവർത്തിച്ചെന്നും വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടെന്നും ക്യൂൽ ആരോപിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

2024 ഒക്ടോബറിലും ട്രംപിനെതിരെ ക്യൂൽ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പ്ലാസ ഹോട്ടലിൽ വെച്ച് ട്രംപ് ചുംബിക്കുകയും വസ്ത്രം ഉയർത്താൻ ശ്രമിക്കുകയും ശരീരത്തിൽ അനുമതിയില്ലാതെ സ്പർശിക്കുകയും ചെയ്തെന്നാണ് അവർ ആരോപിച്ചത്. അതേസമയം, ആരോപണങ്ങളിൽ സത്യമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

English Summary

Former Miss Switzerland Beatrice Keul accused Donald Trump of raping her in 1993 at New York's Plaza Hotel. Her allegations, detailing injuries and coercion, are part of a US House Judiciary Committee report examining Trump's ties to Jeffrey Epstein. The White House vehemently denied these claims, asserting they are politically motivated.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, TRUMP RAPE ALLEGATION, FORMER MISS SWITZERLAND, BEATRICE KEUL, JEFFREY EPSTEIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360