ലണ്ടൻ: 2026ലെ ലോകത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബലോൺ ദി ഓർ പുരസ്കാരം സ്വന്തമാക്കി ഇംഗ്ളീഷ് താരം ഹാരി കെയ്ൻ. ബയേൺ മ്യൂണിക്ക് സ്ട്രൈക്കറായ 33 വയസുകാരൻ കെയ്ൻ, 2001ൽ മൈക്കൽ ഓവന് ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ഇംഗ്ലീഷുകാരനാണ്. സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസ് ആണ് വനിതാ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് അലക്സിയ ബലോൺ ദി ഓർ നേടുന്നത്. 2021ലും 2022ലും ഈ നേട്ടം കൈവരിച്ചിരുന്നു.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പാനിഷ് സ്ട്രൈക്കർ ലാമിൻ യമാൽ നേടി. 21 വയസിന് താഴെയുള്ള താരങ്ങളാണ് ഈ പുരസ്കാരത്തിന് അർഹരാകുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് യമാൽ കോപ്പ സ്വന്തമാക്കുന്നത്. മികച്ച വനിതാ താരത്തിനുള്ള കോപ്പ ട്രോഫി സ്പെയിനിന്റെതന്നെ വിക്കി ലോപ്പസ് സ്വന്തമാക്കി. 2025ലും വിക്കി തന്നെയായിരുന്നു ഈ ട്രോഫിയിൽ മുത്തമിട്ടത്.
സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ലൂയി ഡെ ലാ ഫ്യുയന്റെ മികച്ച പുരുഷ ഫുട്ബോൾ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ടീമിന്റെ പരിശീലകനായി ബാർസിലോണ പരിശീലകൻ പെരെ റോമിയും പുരസ്കാരം നേടി.
മികച്ച ക്ളബിനുള്ള പുരസ്കാരം പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ളബ് പിഎസ്ജിയും വനിതാ വിഭാഗത്തിൽ ബാർസിലോണയും സ്വന്തമാക്കി. ഹാരി കെയ്നിന് മികച്ച പുരുഷ സ്ട്രൈക്കർക്കുള്ള പുരസ്കാരവും ലഭിച്ചു. മെക്സിക്കൻ താരം വെറോണിക്ക ചാർലിൻ കോറലാണ് മികച്ച വനിതാ സ്ട്രൈക്കർ.
English footballer Harry Kane won the 2026 men's Ballon d'Or award, becoming the first Englishman since Michael Owen in 2001. The 33-year-old Bayern Munich striker secured the prestigious title. Spanish player Alexia Putellas claimed the women's Ballon d'Or, recognizing her as the world's best female footballer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |