SignIn
Kerala Kaumudi Online
Tuesday, 27 October 2026 11.16 AM IST

ഇസ്രയേലിൽ ഇന്ന് തിരഞ്ഞെടുപ്പ്: നെതന്യാഹുവിനെ വീഴ്‌ത്താൻ ഐസൻകോട്ട്

READ ENGLISH VERSION
f

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇന്ന് അഗ്നിപരീക്ഷ. ഗാസ,ഇറാൻ യുദ്ധങ്ങൾ,2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണം തുടങ്ങി ഇസ്രയേലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൾക്ക് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ഇന്ന്.

നെതന്യാഹുവിനെ ജനങ്ങൾ എപ്രകാരം വിലയിരുത്തുമെന്ന ഹിതപരിശോധനയായിട്ടാണ് തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. മുൻ ആർമി തലവൻ ഗാഡി ഐസൻകോട്ടാണ് നെതന്യാഹുവിന്റെ എതിരാളി. യാഷർ എന്ന പുതിയ പാർട്ടി രൂപീകരിച്ചാണ് ഗാഡിയുടെ മത്സരം. ജനപ്രീതിയുമുണ്ട്. മുൻ പ്രധാനമന്ത്രിമാരായ യെയ്‌ർ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവർ ഐസൻകോട്ടിനെ പിന്തുണയ്ക്കുന്നു. അധികാരത്തിലേറിയാൽ 18 മാസത്തിനുള്ളിൽ ഗാസയിലെ ഹമാസ് ഭരണം ഇല്ലാതാക്കുമെന്നാണ് ഐസൻകോട്ടിന്റെ വാഗ്ദാനം.


ഒരു പാർട്ടിയും

ഭൂരിപക്ഷം നേടില്ല


 തിരഞ്ഞെടുപ്പ് പാർലമെന്റായ 'നെസെറ്റി'ലെ 120 സീറ്റിലേക്ക്. ഭൂരിപക്ഷം - 61. ഇസ്രയേലിന്റെ ചരിത്രത്തിൽ ഒരു പാർട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടില്ല. ഭരിക്കാൻ സഖ്യം രൂപീകരിക്കണം

 2022ൽ മുന്നിലെത്തിയ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി തീവ്ര വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്

 നാളെ പുലർച്ചെ പ്രാഥമിക ഫലങ്ങൾ അറിയാം. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളും ഔദ്യോഗിക നടപടികളും ആഴ്ചകളോളം നീളും. നവംബർ 4ന് ഇലക്ഷൻ കമ്മിഷൻ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷമേ ഇത് തുടങ്ങൂ

നെതന്യാഹു ഒരു യോദ്ധാവാണ്. അദ്ദേഹം തുടരണം.

-ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360