SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.42 PM IST

ഹോർമൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാം; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

READ ENGLISH VERSION
hormus-
ഹോർമൂസ് കടലിടുക്ക്

ടെഹ്‌റാൻ: അമേരിക്കയുടെ ഭാഗത്തുനിന്നും സൈനിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുകയും ഇറാൻ തുറമുഖങ്ങളുടെ ഉപരോധം പിൻവലിക്കാൻ തയാറാവുകയും ചെയ്താൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകാൻ കഴിയുമെന്ന് ഇറാൻ. പ്രതിസന്ധി പരിഹരിക്കാൻ ചർച്ച നടത്താൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു.

തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധവും കപ്പൽ ഗതാഗതത്തിലെ തടസവും കാരണം ക്രൂഡ് ഓയിൽ കയറ്റുമതി നിലച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇറാന്റെ നയമാറ്റം. പുതിയ നിർദ്ദേശത്തിന് പരമാധികാരി ആയത്തുള്ള മൊജ്‌തബ ഖമേനിയുടെയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഇറാൻ സർക്കാർ ഉദ്യോഗസ്ഥൻ ജാപ്പനീസ് വാർത്താ ഏജൻസിയായ 'ക്യോഡോ'യോട് വ്യക്തമാക്കി.

യു.എൻ പൊതുസമ്മേളന വേദിയിൽ ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത ഉദ്യോഗസ്ഥൻ തള്ളിക്കളഞ്ഞു. അതേസമയം,​ ആവശ്യമാണെങ്കിൽ ഇറാനിയൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഏപ്രിലിൽ പാകിസ്ഥാന്റെ മദ്ധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ജൂണിൽ ഇരുരാജ്യങ്ങളും 'ഇസ്ലാമാബാദ് ധാരണാപത്രത്തിൽ' ഒപ്പുവ‌യ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പരസ്പരം ആക്രമണങ്ങൾ പുനഃരാരംഭിച്ചതോടെ യു.എസ് - ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുകയും, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുകയുമായിരുന്നു. നിലവിലെ നിർദേശം മദ്ധ്യസ്ഥർ മുഖേനയാണ് ഇറാൻ അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയിരിക്കുന്നത്.

English Summary

Iran has stated through mediators that it is ready to reopen the strategic Strait of Hormuz within seven days and enter into negotiations, provided the U.S. eases military pressure and lifts blockades on Iranian ports.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORMUZ, LATESTNEWS, BLOCKADE, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360