
മോസ്കോ: റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പിന്തുണയ്ക്കുന്ന ഭരണപക്ഷമായ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വമ്പൻ ജയമെന്ന് പ്രാഥമിക ഫലം. 96 ശതമാനം വോട്ടെണ്ണിയപ്പോൾ, ആകെയുള്ള 450 സീറ്റുകളിൽ 355 എണ്ണവും യുണൈറ്റഡ് റഷ്യ സ്വന്തമാക്കി. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 2022ൽ യുക്രെയിൻ സംഘർഷം തുടങ്ങിയ ശേഷം റഷ്യയിൽ നടന്ന ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പ് കൂടിയാണിത്. പ്രമുഖ പ്രതിപക്ഷ നേതാക്കളെ വിലക്കിയുള്ള തിരഞ്ഞെടുപ്പ്, പുട്ടിൻ ഭരണകൂടത്തിന്റെ കർശന ആസൂത്രണത്തോടെ നടന്നതാണെന്ന് പാശ്ചാത്യ നിരീക്ഷകർ വിമർശിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |