SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.26 AM IST

ബുർഖ,  നിഖാബ്  എന്നിവയ്ക്ക്  നിരോധനമേർപ്പെടുത്താൻ ഇറ്റലി; വിദേശ  വിദ്യാർത്ഥികളുടെ  എണ്ണത്തിനും  പരിധി

READ ENGLISH VERSION
giorgia-meloni
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന ബുർഖ, നിഖാബ് എന്നീ വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്താനുള്ള നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി. സ്‌കൂളുകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നതായി മെലോനി വ്യക്തമാക്കി.

സ്കൂളുകളിൽ ബുർഖ, നിഖാബ് എന്നിവ നിരോധിക്കുന്നതിനുള്ള നടപടി ഉടൻതന്നെ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മെലോനി പറഞ്ഞു. വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്ന നിർദേശവും സർക്കാരിന്റെ ആലോചനയിലുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പരിധി എത്രയാണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഖം മറയ്ക്കാതെയാണ് നിങ്ങൾ സ്‌കൂളിൽ പോകേണ്ടത്. പാരമ്പര്യത്തിന്റെ പേരിൽ പെൺകുട്ടികൾ മുഖം മറയ്ക്കണമെന്ന് ഇറ്റലിയിൽ ആർക്കും അവകാശമുണ്ടാകാൻ പാടില്ലെന്നും മെലോനി വ്യക്തമാക്കി.

അതേസമയം, ഹിജാബ് നിരോധിക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ല. ബുർഖ കണ്ണുകളുൾപ്പെടെ മറയ്ക്കുന്ന വസ്ത്രമാണ്. നിഖാബും മുഴുവൻ ശരീരവും മറയ്ക്കുമെങ്കിലും കണ്ണുകൾ മറയ്ക്കില്ല. ഹിജാബ് മുടിയും കഴുത്തും മറയ്ക്കുമെങ്കിലും മുഖം മറയ്ക്കില്ല. പൊതുസ്ഥലങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നതിന് 1975ലെ നിയമപ്രകാരം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യം ഫ്രാൻസ് ആണ്. 2011ലാണ് ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കും. ചില സന്ദർഭങ്ങളിൽ നിയമം ലംഘിക്കുന്നവർ പരിശീലന ക്ലാസിൽ പങ്കെടുക്കേണ്ടിയും വരും.

English Summary

Italian Prime Minister Giorgia Meloni is proposing a ban on face-covering burqa and niqab in Italian schools. The government is also considering limits on foreign students and requiring their parents to learn Italian. Meloni stated students should attend school with faces uncovered, emphasizing tradition should not mandate such coverings. This proposal will soon be presented to the cabinet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIORGIA MELONI, BAN ON BURQA AND NIQAB, ITALY BAN BURQA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360