വാഷിംഗ്ടൺ: അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം അടുത്തയാഴ്ച മുതൽ സ്ഥിതിഗതികൾ അവർക്ക് അങ്ങേയറ്റം ദോഷകരമാകും. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഞങ്ങൾ തകർക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന പിക് ആക്സ് മൗണ്ടൻ എന്ന ഭൂഗർഭ കേന്ദ്രത്തെിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ , റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ തുടർച്ചയായ നാലാം ദിവസവും യു,എസ് ആക്രമണം നടത്തിയിരുന്നു, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരടങ്ങുന്ന ഉന്നതതല സുരക്ഷാ സംഘവുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തി. ഇറാന് മേലുള്ള തുടർ സൈനിക നീക്കങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഇതിനിടെ യു.എസ് ആക്രമണത്തിന് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |