ബെർലിൻ: ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെട്ട സ്ത്രീകളെ ഉറക്ക ഗുളിക നൽകി ബോധം കെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ജർമ്മൻ സ്വദേശി പിടിയിൽ . 68കാരനാണ് പിടിയിലായത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അതിക്രമങ്ങളുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡുകളും പൊലീസ് കണ്ടെടുത്തു.
പീഡിപ്പിക്കപ്പെട്ട വിവരം അതിജീവിതകളായ സ്ത്രീകൾക്ക് ഓർമ്മയില്ലായിരുന്നു എന്ന് ബെർലിൻ പ്രോസിക്യൂട്ടർ ഓഫീസ് വ്യക്തമാക്കി. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്ന സ്ത്രീകളെ വീട്ടിലേക്ക് ക്ഷണിച്ച ശേഷമാണ് പീഡനം. മദ്യത്തോടൊപ്പം ഉറക്കഗുളികകൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാ്ക്കിയതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മറ്റൊരിടത്ത് ഉണ്ടായ സമാനമായ കേസിൽ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയുടെ അറസ്റ്രിലേക്ക് നയിച്ചത്. അവിടെ പൊലീസ് ് അറസ്റ്റ് ചെയ്ത പ്രതിയുമായി 68കാരൻ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിലവിൽ 14 സ്ത്രീകളുടെ പരാതിയിൽ 22 പീഡനക്കേസുകളിൽ പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയുമായി ബന്ധപ്പെട്ട കേസുകളിൽ 58 സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |