SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

പാക് അധീന കാശ്മീരിൽ സംഘർഷം: 12 മരണം

READ ENGLISH VERSION
d

കറാച്ചി: പാക് അധീന കശ്മീരിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഇന്നലെ പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. 12 പേർ കൊല്ലപ്പെട്ടു. രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘർഷം നിയന്ത്രണാതീതമായതോടെ റാവലാകോട്ട് ഉൾപ്പെടെ നഗരങ്ങൾ പൂർണമായി അടച്ചു. സംഘർഷ മേഖലയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു. ജൂലായ് 27ന് പാക് അധിനിവേശ കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മേഖലയിൽ പ്രക്ഷോഭം ശക്തമായത്. നിയമസഭയിൽ അഭയാർത്ഥികൾക്കായുള്ള 12 പ്രത്യേക സീറ്റുകൾ നിറുത്തലാക്കുക,വൈദ്യുതി നിരക്ക് കുറയ്ക്കുക,സബ്സിഡി നിരക്കിൽ ഗോതമ്പ് ലഭ്യമാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360