
മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിൽ ചരക്കുക്കപ്പലിന് നേരെ ആക്രമണം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.40ഓടെ ഒമാൻ തീരത്തിന് സമീപത്ത് വച്ച് അജ്ഞാത വ്യോമാക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. കപ്പലിന് നാശനഷ്ടമുണ്ടെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്. ഇറാനാകാം പിന്നിലെന്ന് സംശയിക്കുന്നു. തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ ഹോർമുസ് കടക്കരുതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതോടെ കപ്പൽ ഗതാഗതം സജീവമാകുന്നതിനിടെയാണ് സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |