
മാഡ്രിഡ്: കടുത്ത ചൂടും വരണ്ട കാറ്റും തുടരുന്നതിനിടെ ഫ്രാൻസിലും സ്‌പെയിനിലും ഭീതി വിതച്ച് ശക്തമായ കാട്ടുതീ വ്യാപനം. ബോർഡോ അടക്കം ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് 2 ലക്ഷത്തോളം പേരെയും സ്പെയിനിൽ മാഡ്രിഡ്, അവില പ്രവിശ്യകളിൽ നിന്ന് 70,000 ത്തിലേറെ പേരെയും മാറ്റിപ്പാർപ്പിച്ചു. കാട്ടുതീ ബാധിത പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. സ്‌പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാൻസിൽ രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |