
ബെർലിൻ: ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ ഭീകരാക്രമണത്തിൽ ഒരു മരണം. 29 പേർക്ക് പരിക്കേറ്റു. ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്) അനുഭാവി ജനക്കൂട്ടത്തിനിടെയിലേക്ക് വാൻ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി അബ്ദുൾ ബലൂട്ടിനെ (21) പൊലീസ് പിടികൂടി വെടിവച്ചു കൊന്നു. വാനിലുണ്ടായിരുന്നെന്ന് കരുതുന്ന ഇറാൻ വംശജൻ അറസ്റ്റിലായി. ബെർലിനിൽ ജനിച്ച ബലൂട്ടിന് ജർമ്മൻ പൗരത്വമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ടായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ച ഇയാൾ മേയിലാണ് പുറത്തിറങ്ങിയത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ടിയർഗാർട്ടൻ പാർക്കിൽ നടന്ന പ്രൈഡ് റാലിക്കിടെയായിരുന്നു ആക്രമണം. വാനിൽ നിന്നിറങ്ങിയ പ്രതി ആളുകളെ കത്തി കൊണ്ട് ആക്രമിക്കാനും ശ്രമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |