SignIn
Kerala Kaumudi Online
Monday, 24 August 2026 10.29 AM IST

വിമാനത്തിൽ ലാപ്ടോപ്പിന് തീപിടിച്ചു

d

ന്യൂയോർക്ക്: യു.എസിൽ അറ്റ്ലാന്റയിൽ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരന്റെ ലാപ്ടോപ്പിന് തീപിടിച്ചു. അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 2398 വിമാനത്തിൽ ആയിരുന്നു സംഭവം. 133 യാത്രക്കാരും ക്രൂ അംഗങ്ങളുമായി ഡാലസ് ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടുക്കവെയാണ് വിമാനത്തിന്റെ പിൻഭാഗത്തുണ്ടായിരുന്ന യാത്രക്കാരന്റെ ലാപ്ടോപ്പിൽ നിന്ന് പുകയും തീയും ഉയർന്നത്. ലാൻഡിംഗിന് 30 മിനിറ്റ് മുമ്പായിരുന്നു സംഭവം. വിമാനത്തിലെ ക്രൂ അംഗങ്ങൾ ഉടൻ ഇടപെട്ടാണ് തീകെടുത്തിയത്. ലാപ്ടോപ്പിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയിലും രക്ഷപെടുന്നതിനിടെയും പൊള്ളലേറ്റ 5 പേരുടെ നില ഗുരുതരമല്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ മെഡിക്കൽ സംഘവും വിമാനത്താവളത്തിലെ അടിയന്തര രക്ഷാപ്രവർത്തകരും എത്തി യാത്രക്കാരെ ഒഴിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360