
ടെഹ്റാൻ: ഇറാൻ - യു.എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്തംഭിച്ച ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ അയക്കുന്നത് പരിഗണനയിലെന്ന് ദക്ഷിണ കൊറിയ. ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആലോചനയെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻഷ്യൽ ഓഫീസ് പ്രതികരിച്ചു. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ തങ്ങളുടെ നേവിക്കൊപ്പം പങ്കുചേരാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ദക്ഷിണ കൊറിയ അടക്കം രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അതേ സമയം, യു.എസും ഇറാനും ഇന്നലെ ആക്രമണങ്ങൾ നടത്തിയില്ല. യു.എസ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന ഇറാന്റെ വാദം അന്വേഷിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. ഹോർമുസിലെ കപ്പൽ ആക്രമണം നിറുത്താതെ ഇറാനുമായി ചർച്ചയില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |