
കീവ്: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും സമാധാന ചർച്ചകളുമായി യു.എസ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറേഡ് കുഷ്‌നറും ഇന്നലെ കീവിലെത്തി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ഇരുവരും ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്ത നാല് പ്രവിശ്യകൾ വിട്ടുനൽകില്ലെന്നും യുക്രെയിൻ നാറ്റോയിൽ ചേരാൻ പാടില്ലെന്നുമുള്ള നിലപാടിൽ റഷ്യ ഉറച്ചുനിൽക്കുകയാണ്. റഷ്യയുടെ ആവശ്യങ്ങൾ തങ്ങളുടെ കീഴടങ്ങലിന് തുല്യമാണെന്ന് യുക്രെയിനും പറയുന്നു. റഷ്യയും യുക്രെയിനും പരസ്പരം ആക്രമണം ശക്തമാക്കിയതോടെയാണ് യു.എസ് വീണ്ടും ഇടപെട്ടത്. യു.എസ് നേരത്തെ നടത്തിയ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |