SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

സിനിമാ ഷൂട്ടിംഗിനിടെ അസിസ്റ്റന്റ് ഡയറക്ടറെ വെട്ടിപ്പരിക്കേൽ‌പ്പിച്ചു

ai-image
പ്രതീകാത്മക ചിത്രം

നാഗർകോവിൽ: സിനിമാ ഷൂട്ടിംഗിടെ അസിസ്റ്റന്റ് ഡയറക്ടറെ അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി ആരുവാമൊഴി പൊലീസ്. പുതുക്കോട്ട സൂരപ്പള്ളം സ്വദേശി കാർത്തികേയനാണ് (41)​ വെട്ടേറ്റത്. ഇന്നലെ രാവിലെ 6നായിരുന്നു സംഭവം. കന്യാകുമാരി ജില്ലയിലെ ബൈപ്പാസ് റോഡിൽ ചിത്രീകരണം നടക്കുന്ന ' ആൾമോസ്റ്റ് നല്ലവൻ ' എന്ന സിനിമയുടെ സെറ്റിലാണ് സംഭവം.

കാവൽക്കിണർ-നാഗർകോവിൽ ദേശീയപാതയിൽ പാക്ക്അപ്പ്‌ നടക്കുമ്പോൾ ബൈക്കിലെത്തിയ യുവാവ് കാർത്തികേയനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കാർത്തികേയൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, NAGARKOVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY