
തിരുവനന്തപുരം: അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഇടിവളയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമിച്ച ആറുപേർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. വർക്കല മണമ്പൂർ സ്വദേശി ആസിഫിനാണ് (36) പരിക്കേറ്റത്.
ഇക്കഴിഞ്ഞ 8നായിരുന്നു സംഭവം. വൈകിട്ട് 6.30ന് പരാതിക്കാരനെ പട്ടം കേശവദാസപുരം സെന്റ് മേരീസ് സ്കൂളിന് സമീപത്തുവച്ച് ആറുപേർ തടഞ്ഞുനിറുത്തി അസഭ്യം വിളിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തത് പ്രതികളെ പ്രകോപിക്കുകയും ആസിഫിനെ വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളും പരാതികാരനും തമ്മിൽ മുൻ വൈരാഗ്യമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന് പേരൂർക്കട എസ്.ഐ പി.പ്രദീപ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |