SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.48 AM IST

മീന്‍ വെട്ട് കേസില്‍ ട്വിസ്റ്റ്, 'ഷെഫിനെ ആക്രമിച്ചില്ല; ജീവനക്കാരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത്'

READ ENGLISH VERSION
crime
അടിപിടി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌

കൊച്ചി: മീന്‍ വറുത്തതില്‍ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍. ഹോട്ടലിലെ വനിതാ ജീവനക്കാരിയെ ഷെഫ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ചോദ്യം ചെയ്തതിനെ വളച്ചൊടിച്ചാണ് വെട്ടിയെന്ന ആരോപണം ഉന്നയിക്കുന്നതെന്നും മലപ്പുറം സ്വദേശിയായ മുഹമ്മദ് ഉബൈസ് പറയുന്നു. അതുപോലെ തന്നെ താന്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാത്രമാണെന്നും ഉടമയാണെന്ന പ്രചാരണം ശരിയല്ലെന്നും ഉബൈസ് പറഞ്ഞു.

എറണാകുളം, അങ്കമാലിയിലെ 'മീന്‍വിലാസം' എന്ന റസ്റ്റോറന്റിലാണ് വറുത്ത മീനിന് ഉപ്പ് കുറഞ്ഞുവെന്ന് ആരോപിച്ച് ഷെഫിനെ വെട്ടി പരിക്കേല്‍പ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉബൈസും കൊല്ലം സ്വദേശിയായ ഷെഫ് റിയാസും തമ്മില്‍ മീനിന്റെ സ്വാദിനെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും പിന്നീട് മര്‍ദ്ദനത്തിലേക്കും വെട്ടി പരിക്കേല്‍പ്പിക്കുന്നതിലേക്കും എത്തുകയുമായിരുന്നു.

റിയാസ് മോശമായി പെരുമാറിയതായി ഹോട്ടല്‍ ജീവനക്കാരിയായ യുവതി പരാതിപ്പെട്ടപ്പോള്‍ ചോദ്യം ചെയ്തതാണെന്നും ഇത് അടിപിടിയില്‍ കലാശിച്ചപ്പോള്‍ തനിക്കും റിയാസിനും പരിക്കേറ്റെന്നും രണ്ടുപേരും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഉബൈസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പരാതി പറയുന്ന വോയ്‌സ് ക്ലിപ്പുകളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ യുവതിയും താനും പൊലീസില്‍ പരാതിനല്‍കുമെന്നും ഉബൈസ് പറഞ്ഞു.

English Summary

cheff misbehaved to lady employee says accused hotel owner

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY