SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.47 PM IST

സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ തട്ടി; ജീവനക്കാർ അറസ്റ്റിൽ

supermarket-embezzlement
രഞ്ജു സാജ് എബ്രഹാം, സനമോൾ

തോപ്പുംപടി: സൂപ്പർ മാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. സ്ഥാപനത്തിലെ കാഷ്യറായിരുന്ന മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എംഎ (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

2022 മേയ് മുതൽ 2025 ഒക്‌ടോബർ വരെയുള്ള കാലയളവിൽ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു സനമോൾ. ദിവസേന ക്യാഷ് കൗണ്ടറിൽ നിന്ന് പണം കവർന്ന ശേഷം ഇവർ കൂട്ടുപ്രതിയായ രഞ്ജുവിന് പണം കൈമാറും. ഇയാളുടെ അക്കൗണ്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. സൂപ്പർമാർക്കറ്റിലെ ആകെ വിൽപ്പനയും വരുമാനവും തമ്മിൽ വ്യത്യാസം കാണാൻ തുടങ്ങിയതോടെ ഉടമ സനമോളെ നിരീക്ഷിക്കാൻ തുടങ്ങി. തെളിവുകൾ ശേഖരിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് മനസിലായതോടെ സനമോൾ വിദേശത്തേക്ക് കടന്നു. പൊലീസ് ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതിനാൽ, വിമാനത്താവളങ്ങൾ ഒഴിവാക്കി നേപ്പാൾ വഴിയാണ് സനമോൾ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇവർ കൊച്ചിയിലെത്തിയെന്ന് വിവരം ലഭിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം, മട്ടാഞ്ചേരി എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

English Summary

Two former supermarket employees were arrested for allegedly stealing ₹62 lakh over three years by siphoning cash from daily collections. The main accused, a cashier who had briefly fled abroad, was arrested after returning to Kochi, while the stolen money was allegedly kept in her accomplice's bank account.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPERMARKET FRAUD, EMPLOYEE THEFT, ₹62 LAKH FRAUD, SUPERMARKET EMPLOYEES ARRESTED, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY