ചിറയിൻകീഴ്: പെരുങ്ങുഴി മേട ജംഗ്ഷനിൽ ഓട്ടോഡ്രൈവറെ കടയുടമ മർദിച്ചതായി പരാതി.അഴൂർ ചരുവിളവീട്ടിൽ ഷിമുവിനെയാണ് (45) ആക്രമിച്ചത്.ഇക്കഴിഞ്ഞ ദിവസം രാവിലെ 9ഓടെയായിരുന്നു സംഭവം.
കടയ്ക്ക് മുന്നിൽ ഓട്ടോ പാർക്ക് ചെയ്‌തെന്ന കാരണമാരോപിച്ചാണ് ഷിമുവിനെ മർദിച്ചവശനാക്കിയത്.മുഖത്തും ചെവിയിലും സാരമായ മുറിവ് കണ്ടെതിനെ തുടർന്ന് സഹഡ്രൈവർമാർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികളും ഷിമുവിന്റെ ബന്ധുക്കളും ചേർന്ന് ചിറയിൻകീഴ് പൊലീസിൽ കടയുടമയ്ക്കെതിരെ പരാതി നൽകി.എന്നാൽ പൊലീസ് ഇതുവരെ കേസ് റജിസ്‌റ്റർ ചെയ്യുകയോ സംഭവത്തെക്കുറിച്ചു അന്വേഷിക്കുകയോ ചെയ്‌തിട്ടില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.ഓട്ടോറിക്ഷ തൊഴിലാളിയെ മർദിച്ചതിൽ പ്രതിഷേധിച്ചും പൊലീസ് നടപടിയെടുക്കാത്തതിലും മേട ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചു.
കഴിഞ്ഞ മാസം 25നും സമാനമായ സംഭവം നടന്നിരുന്നതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു. അന്നു പെരുങ്ങുഴി കോവിൽനട സ്വദേശി രാജീവിനാണ് (48) മർദനമേറ്റത്. ഇയാൾ ഇപ്പോഴും ചികിൽസയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |