SignIn
Kerala Kaumudi Online
Sunday, 12 July 2026 4.38 AM IST

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

mujeep
മുജീബ് റഹ്മാൻ വി.പി.

കോഴിക്കോട്: 3.30 ഗ്രാം ബ്രൗൺ ഷുഗറുമായി ബേപ്പൂർ പൂണാർ വളപ്പിൽ വീട്ടിൽ വി.പി. മുജീബ് റഹ്മാൻ (38) മാറാട് പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച വൈകിട്ട് കുത്തുകല്ല്–മാത്തോട്ടം റോഡിൽ പെട്രോളിങ്ങിനിടെ

ബ്രൗൺ ഷുഗറുമായി ഇയാൾ പിടിയിലായത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 4,550 രൂപ, കടത്തിന് ഉപയോഗിച്ച സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 45 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായ കേസിലും ഇയാൾ പ്രതിയാണ്. മാറാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശ്വിൻ റോയിയുടെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിഥുൻ ഗോവിന്ദ്, വിനീഷ് പൂവാട്ട്പറമ്പ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY