
തിരൂർ : ക്ലാസ് മുറിയിൽ വച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് കൈയൊടിച്ച സംഭവത്തിൽ കല്ലിങ്ങൽ എം.എസ്.എം.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ ബൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് ഹോം വർക്ക് ചെയ്യാതെ ക്ളാസിലെത്തിയതിന് വിദ്യാർത്ഥിയെ ഗണിത അദ്ധ്യാപകനായ ബൽരാജ് മർദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ബാലനീതി നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അദ്ധ്യാപകനെതിരെ കേസെടുത്തത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |