SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

3333
നെയ്യാറ്റിൻകരയിൽ നിന്നും പിടിച്ചെടുത്ത 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

നെയ്യാറ്റിൻകര : എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 1200 കിലോയോളം നിരോധിത പാൻമസാല ഉത്പന്നങ്ങൾ കണ്ടെത്തി.കാക്കാമൂല തെറ്റിവിള സ്വദേശി ഷൈജുവിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പുന്നമൂട് സ്കൂൾ പരിസരത്ത് വിൽപ്പനയ്ക്കായി പുകയില ഉത്പന്നങ്ങൾ എത്തിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെത്തുടർന്ന് തെറ്റിവിളയിൽ വാടകയ്‌ക്കെടുത്ത മറ്റൊരു വീട്ടിൽ നിരോധിത ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.ഈ വീട്ടിൽ നിന്നാണ് വൻ ശേഖരം പിടിച്ചെടുത്തത്.

നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ.ഇ.ഐ. (ഗ്രേഡ്) രമേശ് കുമാർ, പി.ഒ.മാരായ ഉമാപതി, അരുൺ ഇ.എ, സി.ഇ.ഒ.മാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ് കുമാർ, അഖിൽ, ആദർശ്, ഡബ്ല്യു.സി.ഇ.ഒ. വിഷ്ണു ശ്രീ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY