
നെടുമങ്ങാട് : ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പക്കേസ് പ്രതികളുൾപ്പടെ ഒമ്പത് പേർ അറസ്റ്റിൽ.
പേരയം ചെല്ലഞ്ചി ഗംഗാഭവനിൽ എം.കൃഷ്ണനുണ്ണി (27),മഞ്ച പേരുമല അശ്വതി ഭവനിൽ എസ്.അനൂപ് (25),പുല്ലംപാറ പാലാകോണം തേവരുകുന്ന് പുത്തൻ വീട്ടിൽ എസ്.സാദ്ദിഖ് (28),മഞ്ച പാറക്കാട് തോട്ടരികത്ത് വീട്ടിൽ എസ്.ദീജു (27),ഉഴമലക്കൽ ചാരുമൂട് ആമിന മൻസിലിൽ ഡി.ഷിജിൻ (34 ),കാച്ചാണി അമ്പലം വിളാകത്ത് വീട്ടിൽ ആർ.ഹരിക്യഷ്ണൻ (27),പേരയം ചെല്ലഞ്ചി വിഷ്ണുഭവനിൽ എസ്.വിഷ്ണു (25),മൈലം ചെറിയകൊണ്ണി സുരദിൻ ഭവനിൽ എസ്.സുരദിൻ (30),മഞ്ച പേരുമല തടത്തരികത്ത് വീട്ടിൽ ആർ.രാജേഷ് (32) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കൃഷ്ണനുണ്ണിയും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അടിപിടിയും ആശുപത്രി പരിസരത്ത് സ്ഫോടക വസ്തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അനൂപ് വധശ്രമം ഉൾപ്പെടെയുള്ള കേസിലെ പ്രതിയും ദിജു നെടുമങ്ങാട് സ്റ്റേഷനിൽ പത്തോളം കേസിലെ പ്രതിയുമാണ്. കാപ്പാക്കേസിലും ഇവർ പ്രതികളാണ്.നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ്. വട്ടിയൂർക്കാവ് കാച്ചാണി പ്രദേശങ്ങളിൽ നിന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ പ്രസാദ്,എസ്.ഐമാരായ ബാസിത്ത് ഇബ്രാഹിം,അംബരീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ നസീം,അഭിലാഷ്,സി.ബിജു,സി.പി.ഓമാരായ അനുരാഗ്,രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |