SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.29 PM IST

കഴക്കൂട്ടത്ത് വീട്ടുക്കാരെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

h

​ കഴക്കൂട്ടം: വീടിന് മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. കഴക്കൂട്ടം മേനംകുളം അനന്തു ഭവനിൽ താമസിക്കുന്ന ബിന്ദുവിന്റെ പരാതിയിൽ സന്ദീപ് എന്നയാൾക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. 18ന് വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. ബിന്ദുവിന്റെ വീടിന് മുന്നിലിരുന്ന് പ്രതിയായ സന്ദീപും സംഘവും മദ്യപിക്കുന്നത് ബിന്ദുവും മകനും ചേർന്ന് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്താൽ പ്രതി, കൈയ്യിൽ ചുടുകല്ലുമായി ബിന്ദുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. ​വീട്ടുകാർക്ക് നേരെ അസഭ്യം പറയുകയും, പ്രതി ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY