SignIn
Kerala Kaumudi Online
Tuesday, 25 August 2026 7.03 AM IST

'എവിടെയോ എന്തോ തെറ്റിപ്പോയി', ജീ​വ​യും​ ​അ​പ​ർ​ണ​യും വേ​ർ​പി​രി​യു​ന്നു

sss

മ​ല​​യാ​​ളി​​ക​​ളു​​ടെ​​ ​പ്രി​​യ​​ ​സെ​​ലി​​ബ്രി​​റ്റി​​ ​ദ​​മ്പ​​തി​​ക​​ളും​​ ​അ​​വ​​താ​​ര​​ക​​രു​​മാ​​യ​​ ​ജീ​​വ​​ ​ജോ​​സ​​ഫും​​ ​അ​​പ​​ർ​​ണ​​ ​തോ​​മ​​സും​​ ​വേ​​ർ​​പി​​രി​​യു​​ന്നു​.​ 1​1​​ ​വ​​ർ​​ഷം​​ ​നീ​​ണ്ട​​ ​ദാ​​മ്പ​​ത്യ​​ ​ജീ​​വി​​തം​​ ​അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് ​വ്യ​​ക്ത​​മാ​​ക്കി​​ ​ജീ​​വ​​ ​രം​​ഗ​​ത്ത് ​വ​​ന്നു​.എ​വി​ടെ​യോ​ എ​ന്തോ​ തെ​റ്റി​പ്പോ​യി​. ഇ​നി​യി​ത് മു​ന്നോ​ട്ടു​ കൊ​ണ്ടു​ പോ​ക​ൻ​ ക​ഴി​യി​ല്ലെ​ന്ന് ഞ​ങ്ങ​ൾ​ തി​രി​ച്ച​റി​യു​ന്നു​. അ​തു​കൊ​ണ്ടു​ ത​ന്നെ​ ഇ​രു​വ​ർ​ക്കും​ വ്യ​ത്യ​സ്ത​മാ​യ​ വ​ഴി​ക​ളി​ലൂ​ടെ​ മു​ന്നോ​ട്ടു​ പോ​കാ​നാ​ണ് തീ​രു​മാ​നം​. ഇ​തി​നു​ പി​ന്നി​ലെ​ കാ​ര​ണം​ പൂ​ർ​ണ​മാ​യും​ വ്യ​ക്തി​പ​രം​. ജീ​വ​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ കു​റി​ച്ചു​.

അ​​പ​​ർ​​ണ​​യു​​ടെ​​ ​പി​​റ​​ന്നാ​​ൾ​​ ​പോ​​സ്റ്റി​​ന​​ടി​​യി​​ൽ​​ ​വ​​ന്ന​​ ​ചി​​ല​​ ​ക​​മ​​ന്റു​​ക​​ളും​​ ​അ​​തി​​ന് ​താ​​രം​​ ​ന​​ൽ​​കി​​യ​​ ​മ​​റു​​പ​​ടി​​യും​​ ​ സോ​​ഷ്യ​​ൽ​​ ​മീ​​ഡി​​യ​​യി​​ൽ​​ ​വ​​ലി​​യ​​ ​ച​​ർ​​ച്ച​​ക​​ൾ​​ക്ക് ​കാ​​ര​​ണ​​മാ​​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജീ​വ​യു​ടെ​ കു​റി​പ്പ്. '​​നാ​​ളെ​​ ​നി​​ങ്ങ​​ളു​​ടെ​​ ​വി​​വാ​​ഹ​​വാ​​ർ​​ഷി​​കം​​ ​അ​​ല്ലേ​​"​ ​എ​​ന്ന് ​ഒ​​രാ​​ൾ​​ ​ചി​​ത്ര​​ത്തി​​ന് ​താ​​ഴെ​​ ​ക​​മ​​ന്റ് ​ചെ​​യ്തു.​ ​ഇൗ​​ ​ചോ​​ദ്യ​​ത്തി​​ന് ​'​​അ​​തൊ​​ക്കെ​​ ​പ​​ണ്ട് "​ ​എ​​ന്നാ​​ണ് ​അ​​പ​​ർ​​ണ​​ ​ഉ​​ത്ത​​രം​​ ​ന​​ൽ​​കി​​യ​​ത്.​ ​ഈ ​​ ​ഒ​​റ്റ​​ ​മ​​റു​​പ​​ടി​​ ​വേ​​ർ​​പി​​രി​​യ​​ൽ​​ ​വാ​​ർ​​ത്ത​​ക​​ളെ​​ ​ശ​​രി​​വ​​യ്ക്കു​​ന്ന​​ ​രീ​​തി​​യി​​ൽ​​ ​ പ്ര​ച​രി​ച്ചു​.

ഇ​രു​വ​രും​ വേ​ർ​പി​രി​യു​ക​യാ​ണെ​ന്ന​ ത​ര​ത്തി​ൽ​ കു​​റ​​ച്ചു​​കാ​​ല​​മാ​​യി​​ ​അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ ​പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു​. 2​0​1​5​​ ​ആ​​ഗ​​സ്റ്റ് 2​4​​ ​നാ​​യി​​രു​​ന്നു​​ ​ഇ​​രു​​വ​​രു​​ടെ​​യും​​ ​വി​​വാഹം. മ​​ല​​യാ​​ള​​ ​ടെ​​ലി​​വി​​ഷ​​നി​​ൽ​​ ​ഏ​​റ്റ​​വും​​ ​കൂ​​ടു​​ത​​ൽ​​ ​ആ​​രാ​​ധ​​ക​​രു​​ള്ള​​ ​അ​​വ​​താ​​ര​​ക​​നാ​​ണ് ​ജീ​​വ.​ ​ഏ​​താ​​നും​​ ​സി​​നി​​മ​​ക​​ളി​​ൽ​​ ​ഇ​​രു​​വ​​രും​​ ​ചെ​​റി​​യ​​ ​വേ​​ഷ​​ങ്ങ​​ളി​​ൽ​​ ​അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEEVA AND APARNA THOMAS, DIVORCE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY