SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.29 AM IST

തന്റെ 'ചങ്കുകളെ' കാണാൻ മമ്മൂട്ടിയെത്തി,​ എൽഎൽബി ബാച്ചിന്റെ അമ്പതാം വാർഷികത്തിൽ തിളങ്ങി സൂപ്പർതാരം

mamootty
മമ്മൂട്ടി എൽഎൽബി 1973​-76​ ​ബാ​ച്ചി​ന്റെ അമ്പതാം വാർഷികത്തിന് എത്തിയപ്പോൾ . Image credit : instagram

​അ​ര​നൂ​റ്റാ​ണ്ട് ​മു​മ്പ് ലാ കോളേജിൽ തനിക്കൊപ്പം ​പ​ഠി​ച്ച​വരെ കാണാൻ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി എത്തി. ​ എ​റ​ണാ​കു​ളം​ ​ലാ​ ​കോ​ളേ​ജി​ലെ​ 1973​-76​ ​ബാ​ച്ചി​ന്റെ​ ​സം​ഗ​മ​ത്തി​ലാ​ണ് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.​ ​രാ​മ​വ​ർ​മ്മ​ ​ക്ല​ബ് ​ഹാ​ളി​ൽ​ ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു​ ​ബാ​ച്ചി​ന്റെ​ ​അ​മ്പ​താം​ ​വാ​ർ​ഷി​ക​ ​സം​ഗ​മം.​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ക്കാ​തെ​യാ​ണ് ​ഭാ​ര്യ​ ​സു​ൽ​ഫ​ത്തി​നൊ​പ്പം​ ​മ​മ്മൂ​ട്ടി​ ​വ​ന്ന​ത്.​ ​

കൂ​ട്ടു​കാ​രു​മാ​യി​ ​സൗ​ഹൃ​ദം​ ​പു​തു​ക്കാ​നും​ ​ഫോ​ട്ടോ​യ്‌​ക്ക് ​പോ​സ് ​ചെ​യ്യാ​നും​ ​ അദ്ദേഹം സ​മ​യം​ ​ക​ണ്ടെ​ത്തി.​ ​കോ​ളേ​ജ് ​പ​ഠ​ന​കാ​ലം​ ​ഓ​ർ​മ്മി​ച്ച് ​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​സ്വ​കാ​ര്യ​ ​പ​രി​പാ​ടി​യു​ടെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ണ് ​പ​ല​രും​ ​അ​റി​ഞ്ഞ​ത്.​ ​വീ​ഡി​യോ​ദൃ​ശ്യം​ ​പ​ല​രും​ ​പ​ങ്കി​ട്ട​തോ​ടെ​ ​വൈ​റ​ലു​മാ​യി.എൽഎൽബി ബിരുദം നേടി രണ്ടുവർ‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് മമ്മൂട്ടി സിനിമയിലേക്കെത്തിയത്.

View this post on Instagram

A post shared by Robert Kuriakose (@robert.jins)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, LAW COLLEGE REUINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY