SignIn
Kerala Kaumudi Online
Sunday, 06 September 2026 2.49 PM IST

'ഒരു പ്രേമം ഉണ്ടായിരുന്നു, പത്ത് ദിവസം കഴിഞ്ഞപ്പോൾ പനിയാണെന്ന് പറഞ്ഞ് എന്നെ തേച്ചിട്ട് പോയി'

parvathy-ayyappadas
പാർവതി അയ്യപ്പദാസ്

ഗിരീഷ് എ ഡി സംവിധാനം ചെയ്ത നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടുന്നത്. റിലീസിന്റെ 14-ാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 4.05 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, ഇന്ത്യ നെറ്റ് കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. നിവിൻ പോളി, മമിത ബൈജു കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിവിൻ പോളിയും മമിതയും മാത്രമല്ല ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

സിനിമയിൽ നടി പാർവതി അയ്യപ്പദാസ് അവതരിപ്പിച്ച സായൂജ്യ എന്ന കഥാപാത്രവും സിനിമയുടെ ഭാഗമായി ഇറങ്ങിയ ഷോർട്ട് ഫിലിമും ഏറെ ശ്രദ്ധനേടിയിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയതിന് പിന്നാലെ സിനിമയിലും ടെലിവിഷൻ പരമ്പരകളിലുമെല്ലാം സാന്നിദ്ധ്യമറിയിച്ച താരമാണ് പാർവതി അയ്യപ്പദാസ്.

ഇപ്പോഴിതാ താരം തന്റെ പഴയ പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ടിക് ടോക്ക് ചെയ്യുന്ന കാലത്തായിരുന്നു ആ പ്രണയമെന്നും എന്നാൽ വെറും പത്ത് ദിവസത്തിനുശേഷം ആ ബന്ധം അപ്രതീക്ഷമായെന്നും പാർവതി വ്യക്തമാക്കി.

'പണ്ട് ഞാൻ ടിക് ടോക്ക് ചെയ്യുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രേമം 10 ദിവസം കഴിഞ്ഞപ്പോൾ പനിയാണെന്ന് പറഞ്ഞ് എന്നെ തേച്ചിട്ട് പോയി. അത് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ല. പത്ത് ദിവസം ഇയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നെ കാര്യം ഞാൻ തിരക്കിയപ്പോൾ പനിയാണെന്ന് പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്ത് പോയി. അങ്ങനെയുള്ള തേപ്പ് എനിക്ക് ഉണ്ടായിട്ടുണ്ട്'- പാർവതി പറഞ്ഞു.

English Summary

Actress Parvathy Ayappadas has opened up about a past relationship during an interview. She revealed that the relationship lasted only around ten days before the person allegedly told her he had a fever and blocked her, leaving her confused about what happened.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARVATHY AYYAPPADAS, PARVATHY LOVE STORY, BETHLEHEM FAMILY UNIT, NIVIN PAULY, MAMITHA BAIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY