SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

ക്ഷേമപെൻഷൻ: വീഴ്ച വരുത്തിയാൽ നടപടി

തിരുവനന്തപുരം:ക്ഷേമപെൻഷൻ അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ കർശനനടപടിയെടുക്കുമെന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ മുന്നറിയിപ്പ്. അപേക്ഷകളിൽ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് ധനവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി

തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിൽ മുന്നറിയിപ്പ് നൽകിയത്.

തദ്ദേശസ്ഥാപനങ്ങൾ വഴിയുളള കർഷകതൊഴിലാളി പെൻഷൻ അടക്കമുള്ളവയിലാണ് വീഴ്ച. അർഹതയുള്ള അപേക്ഷകളിൽ അപേക്ഷ ലഭിച്ച് 45ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കണം. അയോഗ്യതയുള്ള അപേക്ഷകളിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷകനെ നേരിട്ട് വിളിച്ച് തെളിവെടുപ്പ് നടത്തണം. അപേക്ഷകന്റെ വാദം കേൾക്കണം. അപേക്ഷ നിരസിച്ചാൽ കാര്യകാരണസഹിതം വ്യക്തമാക്കണം.

ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണത്താൽ അപേക്ഷകന് പെൻഷൻ ലഭിക്കാതിരുന്നാലാണ് നടപടിയുണ്ടാകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA