SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

ഓൺലൈൻ ഫു‌‌ഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു

1

വിഴിഞ്ഞം: ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ സഹപ്രവർത്തകൻ കുത്തിപ്പരിക്കേല്പിച്ചു. കോവളം കെ.എസ് റോഡ് ചെറുകോണം ഷാനുനിവാസിൽ ഷാനുവിനാണ് (37) തലയിലും മുഖത്തും ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറിനെ പ്രതിയാക്കി വിഴിഞ്ഞം പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി 7.15ഓടെ വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഷാനുവിന്റെ ഉടമസ്ഥതയിലുള്ള കട പ്രതിക്ക് വിൽക്കാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഫുഡ് ഓർഡർ എടുക്കാനെത്തിയപ്പോൾ പ്രതി എത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത ശേഷം ബുള്ളറ്റിന്റെ താക്കോൽ കൂട്ടത്തിനൊപ്പമുണ്ടായിരുന്ന ആയുധം കൊണ്ട് കഴുത്തിനു നേരെ ആക്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞു മാറിയപ്പോൾ തലയുടെ പിറകിൽ കൊണ്ട് മുറിഞ്ഞെന്നും വീണ്ടും ആക്രമിച്ചപ്പോൾ മൂക്കിന് മുറിവേറ്റെന്നും ഷാനു പറഞ്ഞു. തലയിൽ 8ഉം മുഖത്ത് 4ഉം തുന്നലുകളുണ്ട്. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയും ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

ഫോട്ടോ: പരിക്കേറ്റ ഷാനു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA