
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ സസ്പെൻഷൻ 120ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായതിനു പിന്നാലെയാണ് നടപടി. ജൂലായ് 23നായിരുന്നു അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ച 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചതിൽ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയായിരുന്നു സസ്പെൻഷൻ. അജിത്ത് സർവീസിൽ തുടരുന്നത് സുതാര്യമായ തുടരന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കാലാവധി നീട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |