SignIn
Kerala Kaumudi Online
Sunday, 25 October 2026 4.43 AM IST

വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് 5 പൈസ

s

തിരുവനന്തപുരം: നവംബറിൽ പ്രതിമാസ വൈദ്യുതി ബിൽ ലഭിക്കുന്നവരിൽ നിന്ന് യൂണിറ്റിന് 5 പൈസയും ദ്വൈമാസ ബില്ലുകാരിൽ നിന്ന് 4 പൈസയും ഇന്ധന സർചാർജ് ഈടാക്കും. ഒക്ടോബറിലെ ബില്ലിൽ ഇരു വിഭാഗങ്ങൾക്കും യൂണിറ്റിന് 4 പൈസയായിരുന്നു സർചാർജ്ജ്.

സെപ്തംബറിലെ അധിക ബാദ്ധ്യതയാണ് നവംബറിലെ ബില്ലിൽ ഈടാക്കുക. സെപ്തംബറിൽ കേന്ദ്ര നിലയങ്ങളിൽനിന്ന് 674. 30 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങിയിരുന്നു. യൂണിറ്റിന് പലപ്പോഴും 20 മുതൽ 50 പൈസ വരെ അധികം നൽകേണ്ടി വന്നു. 5.44 കോടി രൂപയായിരുന്നു അധിക ബാദ്ധ്യത.

സ്വകാര്യ നിലയങ്ങളിൽ നിന്ന് 425.43 ദശലക്ഷം യൂണിറ്റ് വാങ്ങിയതിൽ മൈതോൺ, ജിൻഡാൽ തുടങ്ങിയ കമ്പനികളിലെ വില വർദ്ധനവ് മൂലം 5.78 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടായി. ഈ ബാദ്ധ്യതകളും മുൻ മാസത്തെ ശേഷിക്കുന്ന സർചാർജ്ജ് തുകയായ 70 ലക്ഷത്തോളം രൂപയും ചേർത്ത് നവംബറിലെ ബില്ലിൽ നിന്ന് 11.92 കോടി രൂപയാണ് പിരിച്ചെടുക്കുക. ദീർഘകാല കരാറുകൾ പ്രകാരമുള്ള വൈദ്യുതി വാങ്ങലിനാണ് ഇന്ധന സർച്ചാർജ്ജ് ബാധകം. റഗുലേറ്ററി കമ്മിഷൻ ഈയിടെ പുറത്തിക്കിയ മൾട്ടി ഇയർ താരിഫ് റഗുലേഷൻ പ്രകാരം അടുത്ത ഏപ്രിൽ മുതൽ മദ്ധ്യകാല,ഹ്രസ്വകാല കരാറുകൾക്കും സർചാർജ്ജ് ബാധകമാകും. ഇത് വലിയ തോതിൽ സർചാർജ്ജ് കൂടാൻ കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA