SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.39 AM IST

എം.എൽ.എ മാരുടെ അലവൻസ് കൂട്ടിയേക്കും ഇന്ന് മന്ത്രിസഭ പരിഗണിക്കും

1

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എൽ.എമാരുടെ അലവൻസുകളും മുൻ എം.എൽ.എമാരുടെ പെൻഷനും വർദ്ധിപ്പിക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. മന്ത്രിസഭാതീരുമാനം നിയമസഭയിൽ പ്രത്യേക ബില്ലായി കൊണ്ടുവരേണ്ടിവരും. ഇതുവരെ ഇതുസംബന്ധിച്ച ബില്ലിന്റെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സഭാസമ്മേളനം വ്യാഴാഴ്ച അവസാനിക്കും. ഇന്നുകൂടിയാണ് ബില്ലുകൾ പരിഗണിക്കുന്നത്. നിലവിലെ ക്രമം അനുസരിച്ച് വ്യാഴാഴ്ച അനൗദ്യോഗിക ബില്ലുകളാണ് പരിഗണിക്കുക. ഇന്ന് ബിൽ കൊണ്ടുവരാനായില്ലെങ്കിൽ അടുത്ത സമ്മേളനത്തിലേക്ക് മാറ്റേണ്ടിവരും.

2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്. ഇത്തവണ 30% വർദ്ധനയാണ് ശുപാർശ. അത് നടപ്പായാൽ പ്രാഥമിക അലവൻസ് ഒരുലക്ഷമാകും. നിലവിൽ 70,000 രൂപയാണ്. യാത്രാബത്ത ഉൾപ്പെടെ 40000ത്തോളം രൂപ മറ്റ് അലവൻസുകളായും ലഭിക്കുന്നുണ്ട്. 20,000രൂപയാണ് പെൻഷൻ തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLOWANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA