SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.39 AM IST

ആർ.സി ബുക്ക് പ്രിന്റിംഗ്: എത്ര തുക കൈമാറിയെന്ന് അറിയിക്കണം

1

കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ബുക്ക് തുടങ്ങിയവയുടെ പ്രിന്റിംഗ് ജോലികൾ ഏല്പിച്ച സ്ഥാപനത്തിന് എത്ര തുക കൈമാറിയെന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കരാർ നടപടിക്രമം പൂർത്തിയാക്കിയാണോ ജോലി ഏല്പിച്ചതെന്നതിന്റെ വിശദാംശം നൽകാനും ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദ്ദേശിച്ചു. ഗതാഗതകമ്മിഷണറായിരിക്കെ നടപടിക്രമം പാലിക്കാതെ താത്പര്യമുള്ള കമ്പനിക്ക് നിലവിലെ ഡി.ജി.പി എസ്.ശ്രീജിത്ത് കരാർ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണിത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ ഇടവന നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. ഹർജി നവംബർ ആറിന് വീണ്ടും പരിഗണിക്കും. അച്ചടിയുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ മറ്റൊരു സ്ഥാപനവുമായി ധാരണയിലെത്തുകയും തുടർനടപടി സ്വീകരിച്ച ശേഷം നിലവിലെ കമ്പനിക്ക് ശ്രീജിത് പ്രിന്റിംഗ് ചുമതല നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. 2026 വരെ 32.99 കോടി കൈമാറിയെന്നും ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA